പദാര്‍ത്ഥം (ദ്രവ്യം)
· സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനെയും പറയുന്ന പേരാണ് ദ്രവ്യം
· പദാര്‍ഥത്തിന് പ്രധാനമായും എഴ് അവസ്ഥകള്‍ ഉണ്ട് – ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, ബോസ് ഐന്സ്റ്റീന് കണ്ടന്‍സേറ്റ്, ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്, ക്വാര്‍ക്ക് ഗുവോണ്‍ പ്ലാസ്മ
1. ഖരം
· ഒരു നിശ്ചിത ആകൃതിയും നിശ്ചിത വ്യാപ്തവും ഉള്ളത്
· തന്മാത്രകള് വളരെ അടുത്ത് സ്ഥിതിചെയ്യുന്നു
· തന്മാത്രകളുടെ ആകര്‍ഷണബലം വളരെ കൂടുതലാണ്
2. ദ്രാവകം
· നിശ്ചിത വ്യാപ്തം ഉണ്ട്
· നിശ്ചിത ആകൃതി ഇല്ലാത്തത്
3. വാതകം
· ആകൃതിയോ വ്യാപ്തമോ ഇല്ലാത്തത്
· തന്മാത്രകള് വളരെ അകലത്തില്‍ സ്ഥിതിചെയ്യുന്നു
· തന്മാത്രകളുടെ ആകര്‍ഷണബലം കുറവാണ്
4. പ്ലാസ്മ
· സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ
· തന്മാത്രകള് ഏറ്റവും കൂടുതല്‍ ക്രമരഹിതമായി കാണുന്ന അവസ്ഥ
· വളരെ ഉയര്‍ന്ന ഊഷ്മാവിലാണ് പദാര്‍ത്ഥം പ്ലാസ്മ അവസ്ഥയില്‍ എത്തുന്നത്
· ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് – പിണ്ഡം
5. ബോസ് ഐന്സ്റ്റീന് കണ്ടന്‍സേറ്റ്
· ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ
· ബോസോണുകളുടെ ഒരു വാതകത്തെ ബാഹ്യമായ ഒരു പൊട്ടന്ഷ്യനില് നിലനിര്‍ത്തിക്കൊണ്ട് കെല്‍വിന്‍ വളരെ അടുത്ത താപനിലയില്‍ തണുപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥ
· ദ്രാവകങ്ങള്‍ ഈ അവസ്ഥയില്‍ സൂപ്പര്‍ ഫ്ല്യൂയിഡിറ്റി കാണിക്കും
· ബോസ് ഐന്സ്റ്റീന് കണ്ടന്‍സേറ്റ് കണ്ടെത്തിയത് – സത്യേന്ദ്രനാഥ് ബോസ്, ആല്‍ബര്‍ട്ട് ഐന്സ്റ്റീന്
6. ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്
· സൂപ്പര്‍ ഫ്ല്യൂയിഡിറ്റി കാണിക്കും
· താഴ്ന്ന താപനിലയിലുള്ള ദ്രവ്യത്തിന്റെ അവസ്ഥ
7. ക്വാര്‍ക്ക് ഗുവോണ്‍ പ്ലാസ്മ
· നിര്‍മ്മാണ ഘടകം ക്വാര്‍ക്കുകളാണ്
· വളരെ ഉയര്‍ന്ന താപനിലയില്‍ നിലനില്ക്കുന്നു
· ദ്രവ്യത്തിന്റെ ക്വാര്‍ക്ക് മോഡല്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് - മുറെ ജെല്‍മാന്‍, ജോര്‍ജ് സ്വിഗ്
ഊര്‍ജ്ജം
· പ്രവൃത്തി ചെയ്യാനുള്ള കഴിവ്
· ഊര്‍ജത്തിന്റെ സി.ജി.എസ് യൂണിറ്റ് – എര്‍ഗ്
· 1 ജൂള്‍ - എര്‍ഗ്
· ഊര്‍ജ്ജം എന്ന പദം ആദ്യമായി ഉപയോഗിച്ചത് – തോമസ് യംഗ്
· ഊര്‍ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ് – ആല്‍ബര്‍ട്ട് ഐന്സ്റ്റീന്
· വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം കണ്ടുപിടിച്ച ശാസ്ത്രജ്ഞന് - ഹാന്‍സ് ഈഴ്സ്റ്റഡ്
· പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങള്‍ - ക്വാര്‍ക്ക് · ക്വാര്‍ക്കുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങള്‍ - ഹാഡ്രോണ്‍ · ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നല്കുന്ന കണം – ഹിഗ്സ് ബോസോണ്‍ · ബോസോണ്‍ എന്ന പദം ആദ്യമായി പ്രയോഗിച്ചത് – പോള്‍ ഡിറാക് · ബോസോണ്‍ പദവുമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന് - സത്യേന്ദ്രനാഥ ബോസ് · ദൈവകണം എന്നറിയപ്പെടുന്നത് –ഹിഗ്സ് ബോസോണ്‍ · ദൈവകണം എന്ന പദം ആദ്യമായി പ്രയോഗിച്ചത് – ലിയോണ്‍ ലിഡര്‍മാന്‍ |
· പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങള്‍ - ക്വാര്‍ക്ക്
· ക്വാര്‍ക്കുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങള്‍ - ഹാഡ്രോണ്‍
· ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നല്കുന്ന കണം – ഹിഗ്സ് ബോസോണ്‍
· ബോസോണ്‍ എന്ന പദം ആദ്യമായി പ്രയോഗിച്ചത് – പോള്‍ ഡിറാക്
· ബോസോണ്‍ പദവുമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന് - സത്യേന്ദ്രനാഥ ബോസ്
· ദൈവകണം എന്നറിയപ്പെടുന്നത് –ഹിഗ്സ് ബോസോണ്‍
· ദൈവകണം എന്ന പദം ആദ്യമായി പ്രയോഗിച്ചത് – ലിയോണ്‍ ലിഡര്‍മാന്‍
ഗതികോര്‍ജ്ജം
· ഒരു വസ്തുവിന് ചലനം കൊണ്ട് ലഭ്യമാകുന്ന ഊര്‍ജ്ജം
· ഗതികോര്‍ജ്ജം =
m = വസ്തുവിന്റെ പിണ്ഡം
v = പ്രവേഗം
· ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാകുകയാണെങ്കില് അതിന്റെ ഗതികോര്‍ജ്ജം നാലിരട്ടി ആകും
· ഭാരവും വേഗതയും കൂടിയാല്‍ ഗതികോര്‍ജ്ജം കൂടുന്നു
സ്ഥിതികോര്‍ജം
· സ്ഥാനം കൊണ്ടോ രൂപമാറ്റം കൊണ്ടോ വസ്തുവിന് ലഭിക്കുന്ന ഊര്‍ജമാണ് സ്ഥിതികോര്‍ജം
ഉദാ: അണക്കെട്ടിലെ വെള്ളം
· സ്ഥിതികോര്‍ജം = mgh
m = പിണ്ഡം
g = ത്വരണം (acceleration due to gravity)
h = ഉയരം
വസ്തുവിന്റെ ചലനം | ഗതികോര്‍ജ്ജം | സ്ഥിതികോര്‍ജ്ജം |
മുകളിലോട്ട് | കുറയും | കൂടും |
താഴോട്ട് | കൂടും | കുറയും |
അളവുകള്‍
· പ്രധാനമായും മൂന്ന് രീതിയിലാണ് അളവുസമ്പ്രദായങ്ങള്‍ - CGS, MKS, FPS
· ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള അളവ് സമ്പ്രദായം – SI സമ്പ്രദായം
· SI യൂണിറ്റിലെ അടിസ്ഥാന അളവുകള്‍ -7
· SI ഘടന ആരംഭിച്ച വര്‍ഷം – 1960
അളവുകള്‍ | SI യൂണിറ്റുകള്‍ |
നീളം (Length) | മീറ്റര്‍ (M) |
പിണ്ഡം (Mass) | കിലോഗ്രാം (Kg) |
സമയം (Time) | സെക്കന്റ് (S) |
ഊഷ്മാവ് (Temperature) | കെല്‍വിന്‍ (K) |
വൈദ്യുതപ്രവാഹം (Current) | ആമ്പിയര്‍ (A) |
പ്രകാശ തീവ്രത (Luminous intensity) | കാന്റല (cd) |
പദാര്‍ത്ഥത്തിന്റെ അളവ് | മോള് (Mol) |
അദിശ അളവുകള്‍ (Scalar Quantity)
· ദിശ ചേര്‍ക്കാതെ പറയുന്ന അളവുകള്‍
ഉദാ: സമയം, പിണ്ഡം, ദൂരം, വേഗത, വ്യാപ്തം, സാന്ദ്രത
സദിശ അളവുകള്‍
· ദിശ ചേര്‍ത്തുപറയുന്ന അളവുകളാണ് സദിശ അളവുകള്‍
ഉദാ: ത്വരണം, പ്രവേഗം, ബലം
താപം (Heat)
· താപത്തെ കുറിച്ചുള്ള പഠനം – തെര്‍മോഡൈനാമിക്സ്
· വളരെ താഴ്ന്ന താപനിലയക്കുറിച്ചുള്ള പഠനം – ക്രയോജനിക്സ്
· ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോര്‍ജ്ജത്തിന്റെ അളവ് – താപം
· താപം ഒരു ഊര്‍ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന് - ജെയിംസ് പ്രസ്കോട്ട് ജൂള്‍

No comments:
Post a Comment