- സിന്ധുനദീതട സംസ്കാരത്തിന് പേര് നല്‍കിയത് – ജോണ്‍ മാര്‍ഷല്‍
- സിന്ധുനദീതട സംസ്കാരത്തെക്കുറിച്ച് ആദ്യമായി പരാമര്‍ശം നടത്തിയ വ്യക്തി – ചാള്‍സ് മേസന്‍ (1842)
സിന്ധുനദീതട നിവാസികള്‍ക്ക് അപരിചിതമായിരുന്നമൃഗം – കുതിര
സിന്ധുനദീതട നിവാസികള്‍ ഇണക്കി വളര്‍ത്തിയിരുന്ന മൃഗം - നായ
- ഹാരപ്പന്‍ ജനത ചെസ്സിനെ വിളിച്ചിരുന്ന പേര് – സെന്റ്
- ഏറ്റവും വടക്കുഭാഗത്ത് കാണുന്ന സിന്ധുനദീതട പ്രദേശം – ജമ്മുവിലെ മാണ്ട
- തെക്ക് ഭാഗത്ത് കാണുന്ന സിന്ധുനദീതട പ്രദേശം – ദെയ്മാബാദ്
- വെള്ളപ്പൊക്കങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന നദി – സിന്ധു
- ഹാരപ്പയില്‍ പട്ടി മാനിനെ വേട്ടയാടുന്ന രൂപം കണ്ടെത്തിയ സ്ഥലം – ഹാരപ്പ
- ഇന്ത്യയിലെ വെങ്കലയുഗ, ചെമ്പ് യുഗ സംസ്കാരത്തെ സുമേറിയന്‍ ജനത വിളിച്ചിരുന്നത് – മെലുഹ സംസ്കാരം
- സിന്ധുനദീതട സംസ്കാരം വ്യാപിച്ച് കിടക്കുന്ന പ്രദേശങ്ങള്‍ - വടക്ക് – മാണ്ട (ജമ്മു) , തെക്ക് ദെയ്മാബാദ് (ഗുജറാത്ത്)
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ധുനദീതട കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നത് – ഗുജറാത്ത്
- സിന്ധുനദീതട ഉത്ഖനന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്തം നല്‍കിയത് – സര്‍. ജോണ്‍ മാര്‍ഷല്‍
- ഉത്ഖനനം ആദ്യമായി ഹാരപ്പയില്‍ നടത്തിയതിനാല്‍ സിന്ധുനദീതട സംസ്കാരത്തെ വിളിച്ചിരുന്ന പേര് – ഹാരപ്പന്‍ സംസ്കാരം
സിന്ധുനദീതട നിവാസികള്‍
- ആരാധിച്ചിരുന്ന പുരുഷ ദൈവം – പശുപതി ശിവന്‍
- ആരാധിച്ചിരുന്ന സ്ത്രീ ദൈവം – മാതൃദേവത
- ഭാഗ്യ ചിഹ്നം – സ്വാസ്തിക
- ആരാധിച്ചിരുന്ന പക്ഷി – മാടപ്രാവ്
- ആരാധിച്ചിരുന്ന മൃഗം – കാള
- ആരാധിച്ചിരുന്ന വൃക്ഷം – ആല്‍മരം
- സിന്ധുനദീതട നിവാസികള്‍ ആദ്യമായി ഉപയോഗിച്ചിരുന്ന ലോഹം – ചെമ്പ്
- സിന്ധുനദീതട നിവാസികളെ വിളിച്ചിരുന്ന പേര് – ദ്രാവിഡര്‍
- ഉപയോഗിച്ചിരുന്ന ലിപി – ചിത്രലിപി
- ലോകത്തില്‍ ആദ്യമായി പരുത്തികൃഷി ചെയ്ത ജനവിഭാഗം – സിന്ധുനദീതട നിവാസികള്‍
- സിന്ധുനദീതട നിവാസികള്‍ക്ക് പരിചയമില്ലാത്ത ലോഹം – ഇരുമ്പ്
- സിന്ധുനദീതട നിവാസികള്‍ക്ക് പരിചയമില്ലാത്ത കാര്‍ഷിക വിള – കരിമ്പ്
- സിന്ധുനദീതട നിവാസികള്‍ അളവുതൂക്ക സമ്പ്രദായത്തിന് ഉപയോഗിച്ചിരുന്ന സംഖ്യ – 16
സിന്ധുനദീതട സംസ്കാരത്തിലെ പ്രധാന
കണ്ടെത്തലുകള്‍
വര്‍ഷം | കണ്ടെത്തിയ സ്ഥലം | പ്രദേശം | നേതൃത്തം നല്‍കിയത് |
1921 | ഹാരപ്പ | പഞ്ചാബ് | ദയാറാം സാഹ്നി |
1922 | മോഹന്‍ജദാരോ | സിന്ധ് | ആര്‍.ഡി ബാനര്‍ജി |
1927 | സുട്കാജന്‍ഡര്‍ | ബലൂചിസ്ഥാന്‍ | ആര്‍.എല്‍ സ്റ്റെയിന്‍ |
1931 | ചാന്‍ഹുദാരോ | സിന്ധ് | എന്‍.ജി മജുംദാര്‍ |
1953 | കാലിബംഗാന്‍ | രാജസ്ഥാന്‍ | എ.ഘോഷ് |
1955-56 | രൂപാര്‍ | പഞ്ചാബ് | വൈ.ഡി ശര്‍മ്മ |
1955-57 | ലോത്തല്‍ | ഗുജറാത്ത് | എസ്.ആര്‍ റാവു |
1973-74 | ബന്‍വാലി | ഹരിയാന | ആര്‍.എസ് ബിശ്ട് |
1990-93 | ധോളവീര | ഗുജറാത്ത് | ആര്‍.എസ് ബിശ്ട് |

thnkssss
ReplyDelete