ജനനം - 1856 ആഗസ്റ്റ് 20 |
ജന്മസ്ഥലം - ചെമ്പഴന്തി (തിരുവനന്തപുരം) |
ജന്മഗൃഹം - വയൽവാരം വീട് |
കുട്ടിക്കാലത്തെ പേര് - നാരായണൻ |
പിതാവ് - മാടനാശാൻ |
മാതാവ് - കുട്ടിയമ്മ |
ഭാര്യ - കാളിയമ്മ |
സമാധിയായ വർഷം - 1928 സെപ്റ്റംബർ 20 (മലയാളമാസം 1104 കന്നി 5) |
· കേരള നവോഥാനത്തിന്റെ പിതാവ് ശ്രീനാരായണഗുരു
· ശ്രീനാരായണ ഗുരുവിന്റെ ആദ്യരചന ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
· ഹഠയോഗവിദ്യ ശ്രീനാരായണഗുരുവിന് പകർന്നു നൽകിയ വ്യക്തി തൈക്കാട് അയ്യ
· ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം 1888
· അരുവിപ്പുറം സ്ഥിതിചെയ്യുന്ന സ്ഥലം നെയ്യാറ്റിൻകര
· ശ്രീനാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നൽകിയത് ആലുവ അദ്വൈതാശ്രമത്തിൽ വച്ച്
· ആലുവ അദ്വൈതാശ്രമം മുന്നോട്ടുവയ്ക്കുന്ന ആപ്തവാക്യം ഓം സാഹോദര്യം സർവത്ര
· ആലുവ അദ്വൈതാശ്രമം സ്ഥിതി ചെയ്യുന്ന നദീതീരം പെരിയാർ
· സർവ്വമത സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ വച്ച് നടന്ന വർഷം 1924
· ശ്രീനാരായണഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം വിളക്കമ്പലം , കാരമുക്ക് (തൃശൂർ)
· ശ്രീനാരായണഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം കളവൻ കോട് ക്ഷേത്രം
· ശ്രീനാരായണ ഗുരുവിൻറെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്ത സ്ഥലം തലശ്ശേരി
· ശ്രീനാരായണഗുരുവിന് ജ്ഞാനോദയം ലഭിച്ച സ്ഥലം പിള്ളത്തടം ഗുഹ , മരുത്വാമല
· മരുത്വാമല സ്ഥിതിചെയ്യുന്ന സ്ഥലം കന്യാകുമാരി
· ശ്രീനാരായണഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം 1918
· ശ്രീനാരായണഗുരു രണ്ടാമത് ശ്രീലങ്ക സന്ദർശിച്ച വർഷം 1926
· ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം 1922 നവംബർ 22 (ശിവഗിരി)
· ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം 1925 മാർച്ച് 12 (ശിവഗിരി)
· ടാഗോറും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്ത വ്യക്തി കുമാരനാശാൻ
· ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള സംഭാഷണം തർജ്ജമ ചെയ്ത വ്യക്തി എൻ കുമാരൻ
· ശ്രീനാരായണഗുരുവിനെ 150 മത് ജന്മവാർഷികം പ്രമാണിച്ച് റിസർബാങ്ക് 5 രൂപ നാണയം പുറത്തിറക്കിയ വർഷം 2006
· ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച വ്യക്തി ജി ശങ്കരക്കുറുപ്പ്
· ശ്രീനാരായണഗുരു സമാധിയായ സ്ഥലം ശിവഗിരി
· എല്ലാവർഷവും ശിവഗിരി തീർത്ഥാടനം ആരംഭിക്കുന്ന മാസം ഡിസംബർ
· ശിവഗിരി തീർത്ഥാടനം ആരംഭിക്കുന്ന സ്ഥലം ഇലവുംതിട്ട (പത്തനംതിട്ട)
· ശിവഗിരി തീർത്ഥാടനം ആദ്യമായി സംഘടിപ്പിച്ചവർ വല്ലഭശേരി ഗോവിന്ദൻ വൈദ്യർ , റ്റി കെ കിട്ടൻ
· “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” ഗുരുദേവന്റെ ഈ വാക്കുകൾ അരുവിപ്പുറം ക്ഷേത്ര കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്നു
· ശ്രീനാരായണഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഉദ്ധരണി അടങ്ങിയിരിക്കുന്ന കൃതി ജാതിമീമാംസ
എസ്.എൻ.ഡി.പി
· എസ്എൻഡിപി (ശ്രീ നാരായണ ധർമ്മ പരിപാലനയോഗം) സ്ഥാപിതമായ വർഷം 1903 മെയ് 15
· എസ്എൻഡിപിയുടെ മുൻഗാമിയായി അറിയപ്പെടുന്ന സംഘടന വാവൂട്ടുയോഗം
· എസ്എൻഡിപിയുടെ ആജീവനാന്ത കാല അധ്യക്ഷൻ ശ്രീനാരായണഗുരു
· എസ്എൻഡിപിയുടെ ആദ്യ വൈസ് പ്രസിഡൻറ് ഡോ പൽപ്പു
· എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി കുമാരനാശാൻ
· എസ്എൻഡിപിയുടെ മുഖപത്രം വിവേകോദയം
· എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം യോഗനാദം
· എസ്എൻഡിപിയുടെ ആസ്ഥാനം കൊല്ലം
ശ്രീനാരായണഗുരുവിന്റെ പ്രധാന രചനകൾ
· ശ്രീനാരായണഗുരുവിന്റെ ആദ്യരചന ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
· ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ച വർഷം 1897
· ശ്രീനാരായണ ഗുരു ദൈവദശകം രചിച്ച വർഷം 1914
· ശ്രീനാരായണഗുരു മൊഴിമാറ്റം നടത്തിയ തമിഴ് ഗ്രന്ഥം തിരുക്കുറൽ
· ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമികൾക്ക് സമർപ്പിച്ച രചന നവമഞ്ജരി
മറ്റു രചനകൾ
· ആത്മോപദേശശതകം
· ദൈവദശകം
· ജാതിലക്ഷണം
· കാളി നാടകം
· ശിവശതകം
· അദ്വൈതദീപിക
· ശ്രീകൃഷ്ണ ദർശനം
· ജാതിമീമാംസ
· ജാതി നിർണ്ണയം
· കുണ്ഡലിനിപ്പാട്ട്
· വിനായകാഷ്ടകം
· ഇന്ദ്രിയവൈരാഗ്യം
·
ശ്രീനാരായണഗുരുവിനെ സംസ്കൃത രചനകൾ
· ദർശനമാല
· ചിദംബരാഷ്ടകം
· നിർവൃതിപഞ്ചകം
· വേദാന്തസൂത്രം
ശ്രീനാരായണഗുരുവിനെ പ്രശസ്തമായ വചനങ്ങൾ
· മതമേതായാലും മനുഷ്യൻ നന്നായാൽ മതി
· വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാകുക
· മദ്യം വിഷമാണ് അതുണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത്
· ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്
· അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം (ആത്മോപദേശശതകത്തിൽ നിന്ന്)
· ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
· ഗുരു എന്ന നോവൽ രചിച്ചത് കെ സുരേന്ദ്രൻ
· നാരായണം എന്ന നോവൽ രചിച്ചത് പെരുമ്പടവം ശ്രീധരൻ
· നാരായണഗുരുസ്വാമി എന്ന പുസ്തകം രചിച്ചത് എം കെ സാനു
· ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ യുഗപുരുഷൻ
· ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ചരിത്രത്തെ അഗാധമാക്കിയ ഗുരു എന്ന കൃതി രചിച്ചത് കെ പി അപ്പൻ
· യുഗപുരുഷൻ എന്ന സിനിമ സംവിധാനം ചെയ്തത് എം സുകുമാരൻ
· യുഗപുരുഷൻ എന്ന സിനിമയിൽ ശ്രീനാരായണഗുരുവായി അഭിനയിച്ച നടൻ തലൈവാസൽ വിജയ്
· ശ്രീനാരായണഗുരുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്നത് കൈതമുക്ക് തിരുവനന്തപുരം
ശ്രീനാരായണ ഗുരുവിൻറെ ആത്മീയ പിൻഗാമി ശ്രീ ബോധാനന്ദ സ്വാമികൾ |
ബോധാനന്ദ സ്വാമിയുടെ യഥാർത്ഥ നാമം വേലായുധൻ |
ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ വിദേശി ഏണസ്റ്റ് ക്രീക്ക് |
1923 ല്‍ നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് നടരാജഗുരു (പല്പുവിന്റെ രണ്ടാമത്തെ മകൻ) |
ശ്രീനാരായണ ഗുരുവിൻറെ സന്ന്യാസി ശിഷ്യൻ ശിവലിംഗദാസ സ്വാമികൾ |
ശ്രീനാരായണഗുരുവും നവോഥാനനായകരും - കണ്ടുമുട്ടലുകൾ
· ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം 1882 (അണിയൂർ ക്ഷേത്രം)
· ശ്രീനാരായണഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം 1891 (കായിക്കര)
· ശ്രീനാരായണഗുരു പല്പുവിനെ കണ്ടുമുട്ടിയ വർഷം 1895 (ബാംഗ്ലൂർ)
· ശ്രീനാരായണഗുരു അയ്യങ്കാളിയെ കണ്ടുമുട്ടിയ വർഷം 1912 (ബാലരാമപുരം)
· വാഗ്ഭടാനന്ദനെ കണ്ടുമുട്ടിയ വർഷം 1914 (അദ്വൈതാശ്രമം)
· ശ്രീനാരായണ ഗുരു രമണമഹർഷി കണ്ടുമുട്ടിയ വർഷം 1916 (തിരുവണ്ണാമല)
· രവീന്ദ്രനാഥടാഗോർ ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ച വർഷം 1922 (ശിവഗിരി)
· മഹാത്മാഗാന്ധി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം 1925 (ശിവഗിരി)
പ്രധാനപ്പെട്ട വർഷങ്ങൾ
· 1881 - അഞ്ചുതെങ്ങിൽ സ്കൂൾ സ്ഥാപിച്ചു
· 1887 - അരുവിപ്പുറത്ത് സ്ഥിര താമസം ആരംഭിച്ചു
· 1888 - അരുവിപ്പുറം പ്രതിഷ്ഠ
· 1898 - അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ചു
· 1901 - തിരുവിതാംകൂർ സർക്കാർ സാമൂഹിക പരിഷ്കർത്താവായും മതാചാര്യൻ ആയും പ്രഖ്യാപിച്ചു
· 1904 - ശിവഗിരി മഠം സ്ഥാപിച്ചു , കോടതി വ്യവഹാരങ്ങളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇളവ് ലഭിച്ചു
· 1908 - തലശ്ശേരി ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ
· 1 910 - കോഴിക്കോട് മംഗലാപുരം എന്നിവിടങ്ങളിലെ ക്ഷേത്ര പ്രതിഷ്ഠ
· 1911 - നാഷണൽ സെയ്ന്റ് ആയി പ്രഖ്യാപിച്ചു
· 1912 - ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠ
· 1913 - ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു
· 1915 - പുലയ വിദ്യാർഥികൾക്കായി മിശ്രഭോജനം നടത്തി
· 1916 - ആലുവയിൽ സംസ്കൃത സ്കൂൾ സ്ഥാപിച്ചു
· 1920 - തൃശ്ശൂർ കാരമുക്കിൽ നിലവിളക്ക് പ്രതിഷ്ഠ
· 1924 - ആലുവയിൽ സർവ്വ മത സമ്മേളനം (മുദ്രാവാക്യം വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് , അധ്യക്ഷൻ ടി സദാശിവ അയ്യർ)
· 1927 – കണ്ണാടിപ്രതിഷ്ഠ , പള്ളുരുത്തി എസ്എൻഡിപിയോഗം (ഗുരു അവസാനമായി പങ്കെടുത്ത സമ്മേളനം)
· 1908 - ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനുവരി 9
· കോടതികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന നവോത്ഥാന നായകൻ
· ജീവിച്ചിരിക്കെ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ വ്യക്തി
· ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
· ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
· നൂറ്റാണ്ടിൻറെ മലയാളിയായി മലയാളമനോരമ തിരഞ്ഞെടുത്ത വ്യക്തി
· കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യക്തി
ഉത്തരം : ശ്രീനാരായണ ഗുരു

No comments:
Post a Comment