v രൂപീകൃതമായ വർഷം - 1982നവംബർ 1
v വിസ്തീർണ്ണം – 2642ച.കെ.മി
v ജനസാന്ദ്രത – 452 / ച.കെ.മി
v സാക്ഷരതാനിരക്ക് - 96.93%
v സ്ത്രീപുരുഷ അനുപാതം – 1132/ 1000
v നിയമസഭാമണ്ഡലങ്ങൾ - 5
v ലോക്സഭാ മണ്ഡലങ്ങൾ - 1
v താലൂക്കുകൾ - 6
· തെക്കന്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ല
· കേരളത്തിൽ കടൽതീരമില്ലാത്ത ജില്ലകളിലൊന്നാണ് പത്തനംതിട്ട
· 2011ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല
· ആരാധനാലയങ്ങളുടെ ജില്ല എന്നറിയപ്പെടുന്നു
· ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല (2011)
· ഇന്ത്യയിൽ ആദ്യമായി പൂജ്യം ജനസംഖ്യ വളർച്ചാനിരക്ക് / നെഗറ്റീവ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ ജില്ല
· കേരളത്തിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
പടയണി എന്ന പരമ്പരാഗത കലാരൂപം പ്രചാരത്തിലുള്ള ജില്ല
പടയണി എന്ന കലാരൂപം ജനകീയമാക്കിയത് കടമ്മനിട്ട രാമകൃഷ്ണൻ
പടയണി എന്ന കലാരൂപത്തിന് പ്രസിദ്ധമായ ക്ഷേത്രം കടമ്മനിട്ട ദേവി ക്ഷേത്രം
· കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനങ്ങൾ ഉള്ള ജില്ല
· ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ
· പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് ഇന്ത്യയിൽ ആദ്യമായി നേടിയ ഗ്രാമപഞ്ചായത്ത് ഇരവിപേരൂർ
· പത്തനംതിട്ട ജില്ലയുടെ ശില്പി എന്നറിയപ്പെടുന്നത് കെ കെ നായർ
· പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ തിരുവല്ല
· കേരളത്തിൽ ഏറ്റവും കുറവ് റെയിൽവേ പാതകൾ ഉള്ള ജില്ല
· കേരളത്തിലെ ആദ്യത്തെ റിസർവ് വനം കോന്നി (1888)
· കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ റാന്നി
· പത്തനംതിട്ട ജില്ലയിലെ താലൂക്കുകൾ തിരുവല്ല , കോഴഞ്ചേരി , അടൂർ , മല്ലപ്പള്ളി , റാന്നി , കോന്നി
സ്ഥലങ്ങൾ പ്രത്യേകതകൾ
ശബരിമല
· ഇന്ത്യയിലെ പ്രസിദ്ധ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ശബരിമല
· ശബരിമലയിലെ പ്രധാന പ്രതിഷ്ഠ അയ്യപ്പൻ
· ശബരിമല സ്ഥിതി ചെയ്യുന്ന വനം ഡിവിഷൻ റാന്നി (പെരിനാട് പഞ്ചായത്ത്)
· ശബരിമലയിലെ മകരവിളക്ക് മഹോത്സവമാണ് ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്
· ഏറ്റവും കൂടുതൽ സീസണൽ വരുമാനമുള്ള ക്ഷേത്രമാണ് ശബരിമല
· ഇന്ത്യൻ സേന ശബരിമലയില്‍ നിർമ്മിച്ച പാലമാണ് ശരണ സേതു (ബെയിലി പാലം)
· ശരണ സേതു പാലം സന്നിധാനത്തെയും ചന്ദ്രനന്ദൻ റോഡിനെയും തമ്മിൽ ബന്ധിക്കുന്നു
· ശബരിമലയിൽ ആരംഭിച്ച കുടിവെള്ള പദ്ധതി ശബരി തീർത്ഥം
· ശബരിമലയും പരിസരവും മാലിന്യമുക്തമാക്കാനുള്ള കേരളസർക്കാർ പദ്ധതി പുണ്യം പൂങ്കാവനം
· ഇന്ത്യയിൽ ആദ്യമായി ടെലിമെഡിസിൻ സംവിധാനം ആരംഭിച്ച ക്ഷേത്രമാണ് ശബരിമല
· കേരളത്തിലെ ആദ്യ മെഗാ സി - ടെക് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിതമാകുന്നത് ശബരിമലയിൽ ആണ്
ചരിത്ര വസ്തുതകൾ
· പന്തളം , പൂഞ്ഞാർ എന്നിവ പാണ്ഡ്യരാജ്യത്ത് നിന്ന് കേരളത്തിലെത്തിയ രാജവംശങ്ങളാണ്
· വേലുത്തമ്പി ദളവ ആത്മഹത്യചെയ്തത് പത്തനംതിട്ട ജില്ലയിലെ മണ്ണടി ക്ഷേത്രത്തിൽ വച്ചാണ്
· വേലുത്തമ്പി സ്മാരകം സ്ഥിതിചെയ്യുന്നത് മണ്ണടിയിലാണ്
· പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം സി കേശവനും ആയി ബന്ധപ്പെട്ടിരിക്കുന്നു
· കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ സ്റ്റേറ്റ് ഹൈവേ എസ് എച്ച് 8 മെയിൻ ഈസ്റ്റേൺ ഹൈവേ( പുനലൂർ-മൂവാറ്റുപുഴ ബന്ധിപ്പിക്കുന്നു)
· ഒളിമ്പിക്സ് ഫുട്ബോൾ ടീമിൽ അംഗമായ ആദ്യ മലയാളി കായിക താരം തോമസ് മത്തായി വർഗീസ് (തിരുവല്ല പാപ്പൻ)
· അയ്യപ്പൻറെ ഉറക്കുപാട്ടായ ഹരിവരാസനം എന്ന കീർത്തനം രചിച്ചത് കുമ്പക്കുടി കുളത്തൂർ സുന്ദരേശയ്യർ
മരാമൺ കൺവെൻഷൻ
· ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമാണ് മാരാമൺ കൺവെൻഷൻ
· മരാമൺ കൺവെൻഷൻ ആരംഭിച്ചത് 1895-ലാണ്
· മരാമൺ കൺവെൻഷൻ സംഘടിപ്പിക്കാൻ നേതൃത്വം കൊടുത്ത വ്യക്തി പാലക്കുന്നത്ത് എബ്രഹാം മൽപ്പൻ
· മരാമൺ കൺവെൻഷന് നേതൃത്വം കൊടുക്കുന്ന സംഘടന മാർത്തോമ ഇവാഞ്ചലിസ്റ്റ് അസോസിയേഷൻ
· എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ പമ്പാ നദിയുടെ തീരത്താണ് മരാമൺ കൺവെൻഷൻ നടക്കുന്നത്
· മരാമൺ കൺവെൻഷൻ എട്ടുദിവസം നീണ്ടു നിൽക്കുന്നു
ചെറുകോൽപ്പുഴ കൺവെൻഷൻ
· ഇന്ത്യയിലെ പ്രസിദ്ധമായ ഹിന്ദുമത സമ്മേളനം ആണ് ചെറുകോൽപ്പുഴ കൺവെൻഷൻ
· എല്ലാ വർഷവും ഫെബ്രുവരി മാസത്തിലാണ് ചെറുകോൽപ്പുഴ കൺവെൻഷൻ നടക്കുന്നത്
· പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനമാണ് ആറന്മുള
· ആറമുളകണ്ണാടിക്ക് പ്രസിദ്ധമായ സ്ഥലമാണ് ആറൻമുള
· കേരളത്തിൽനിന്ന് ആദ്യമായി ബൗദ്ധികസ്വത്തവകാശ അംഗീകാരം ലഭിച്ച ഉത്പന്നം ആറന്മുളകണ്ണാടി
· രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്പടികത്തിന് പകരം പ്രത്യേക ലോഹക്കൂട്ട് ഉപയോഗിച്ചാണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്
· കേരളത്തിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം
· പള്ളിയോടങ്ങൾക്കും വള്ളം കളിക്കും പേരുകേട്ട സ്ഥലമാണ് ആറൻമുള
· ആറന്മുള അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുന്നത് കെജിഎസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്
· കേരള വാസ്തുവിദ്യാഗുരുകുലം സ്ഥിതിചെയ്യുന്നത് ആറന്മുള
നിരണം
· മാധവപ്പണിക്കർ , ശങ്കരപ്പണിക്കർ , രാമപ്പണിക്കർ എന്നിവരുടെ ജന്മസ്ഥലമാണ് നിരണം (നിരണംകവികൾ)
· നിരണം പള്ളി നിർമ്മിച്ചത് സെന്റ് തോമസ് ആണെന്നാണ് വിശ്വാസം
· താറാവ് വളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്നത് നിരണത്താണ്
പരുമല
· പരുമല മാർ ഗ്രിഗോറിയോസ് പള്ളിയിലെ പ്രധാന ഉത്സവമാണ് ഓർമ്മപ്പെരുന്നാൾ
· പരുമല തിരുമേനി എന്നറിയപ്പെടുന്നത് ഗീവർഗീസ് മാർ ഗ്രിഗോറിയസ് ആണ്
· പരുമല പള്ളി നിർമ്മിച്ചത് പ്രശസ്ത ശില്പിയായ ചാൾസ് കൊറിയയാണ്
തിരുവല്ല
· പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ തിരുവല്ല
· ആചാരവിധി പ്രകാരം കേരളത്തിൽ എല്ലാ ദിവസവും കഥകളി അനുഷ്ഠിക്കുന്ന ക്ഷേത്രമാണ് തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രം
· കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് കൃഷി ചെയ്യുന്ന താലൂക്ക് തിരുവല്ല
· ഉണ്ണുനീലി സന്ദേശത്തിൽ വല്ലവായ് എന്ന് പരാമർശിക്കുന്ന പ്രദേശമാണ് തിരുവല്ല
· പഴയകാലത്ത്ശ്രീവല്ലപുരം എന്ന പേരിലും ഇവിടം അറിയപ്പെട്ടിരുന്നു
· മലയാളത്തിലെ ആദ്യ ആനുകാലിക പ്രസിദ്ധീകരണം കവനകൗമുദി
· 1904പന്തളം കേരള വർമയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം കവനകൗമുദി
കൊടുമൺ
· കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത് കൊടുമൺ ആണ്
· ശ്രീ പള്ളിയറക്ഷേത്രം എന്നാണ് ചിലന്തി ക്ഷേത്രത്തിൻറെ യഥാർത്ഥ പേര്
· ആശ്ചര്യചൂഡാമണി ജനിച്ച സ്ത്രീ ശക്തി ഭദ്രന്റെ ജന്മസ്ഥലമാണ് കൊടുമൺ
ആറന്മുള വള്ളംകളി
· ഉതൃട്ടാതി വള്ളംകളി എന്നറിയപ്പെടുന്നത് ആറന്മുള വള്ളംകളി
· എല്ലാ വർഷവും തിരുവോണം കഴിഞ്ഞു നാലാം ദിവസമാണ് ആറൻമുള വള്ളംകളി നടക്കുന്നത്
· ആറന്മുള പാർഥസാരഥി ക്ഷേത്രത്തിനു സമീപം പമ്പാനദിയിലാണ് ആറൻമുള വള്ളംകളി നടക്കുന്നത്
· ജലത്തിലെ പൂരം എന്നാണ് ആറന്മുള വള്ളംകളി അറിയപ്പെടുന്നത്
കോന്നി
· പ്രസിദ്ധ ആന പരിശീലന കേന്ദ്രമാണ് കോന്നി
· ആനക്കൊട്ടിൽ സ്ഥിതിചെയ്യുന്നത് കോന്നിയിൽ ആണ്
· സെൻട്രൽ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കോന്നി യിലാണ്
· കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള അസംബ്ലി നിയോജക മണ്ഡലം ആറന്മുള
· തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്നത് പത്തനംതിട്ട
· പന്തളം പട്ടണത്തെ ചുറ്റി ഒഴുകുന്ന നദി അച്ചൻകോവിലാർ
· അച്ചൻകോവിലാർ ചുറ്റിയൊഴുകുന്ന പത്തനംതിട്ട ജില്ലയിലെ ക്ഷേത്രം വലംചുഴി ദേവി ക്ഷേത്രം
കടമ്മനിട്ട
· പടയണി കലാരൂപത്തിന് പ്രസിദ്ധമായ പ്രദേശമാണ് കടമ്മനിട്ട
· പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണന്റെ ജന്മസ്ഥലം കടമ്മനിട്ടയാണ്
കവിയൂർ
· കേരളത്തിലെ ആദ്യ കാർഷിക വില്ലേജ് കവിയൂർ
· കേരളത്തിലെ പ്രാചീന മഹാദേവ ക്ഷേത്രങ്ങളിൽ ഒന്നാണ് കവിയൂർ മഹാദേവക്ഷേത്രം
ഇലവുംതിട്ട
· മൂലൂർ എസ് പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് ഇലവുംതിട്ടയിലാണ്
· സരസ കവി എന്നറിയപ്പെടുന്നത് മൂലൂർ എസ് പത്മനാഭ പണിക്കർ ആണ്
ഗവി
· പത്തനംതിട്ട ജില്ലയിൽ നിത്യഹരിത വനപ്രദേശമാണ് ഗവി
· റാന്നി ഡിവിഷനു കീഴിലെ ഇക്കോടൂറിസം പ്രദേശമാണ് ഗവി
· ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം ഗവിയിലാണ്
· കേരളത്തിലെ ആദ്യ പഞ്ചസാര ഫാക്ടറി ആയ പമ്പ ഷുഗർ മില്ലിൻറെ ആസ്ഥാനമാണ് മന്നം
· മന്നം ഷുഗർ മില്ലിൻറെ ആസ്ഥാനം പന്തളം
· മഹാത്മാഗാന്ധി ആശ്രമം സ്ഥിതിചെയ്യുന്നത് ഇലന്തൂർ
· ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായി 1941ഇലന്തൂരിൽ മഹാത്മ ഗാന്ധി ആശ്രമം സ്ഥാപിച്ച് സ്വാതന്ത്ര്യസമരസേനാനി ഖാദർ ദാസ് ടിപി ഗോപാലപിള്ള
· പൂർണമായും നാമാവശേഷമായ ചെന്നീർക്കര കോട്ട എന്നറിയപ്പെട്ടിരുന്ന അങ്ങാടിക്കലിലെ മൺ കോട്ട നിർമ്മിച്ചത് ശക്തിഭദ്രൻ
· അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി-പന്തളം കെപി രാമൻ പിള്ള
· ദൈവമേ കൈതൊഴാം കേൾക്കുമാറാകണം - പന്തളം കേരളവർമ്മ
· പത്തനംതിട്ട ജില്ലയിലെ പ്രധാന ഹിൽ സ്റ്റേഷൻ ചരൽകുന്ന്
· കേരളത്തിൽ സ്വകാര്യമേഖലയിലുള്ള ആദ്യ ജലവൈദ്യുത പദ്ധതി മണിയാർ
· കേരളത്തിൽ വൈദ്യുതി ഉല്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ജലവൈദ്യുതപദ്ധതി ശബരിഗിരി പ്രോജക്ട്
· കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് മല്ലപ്പള്ളി
· കാർഷിക ഉത്സവമായ വയൽവാണിഭം കൊണ്ട് പ്രശസ്തമായ പത്തനംതിട്ടയിലെ സ്ഥലം ഓമല്ലൂർ
· പ്രശസ്തമായ മലയാലപ്പുഴ ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത് പത്തനംതിട്ട
പത്തനംതിട്ട ജില്ലയിലെ ഇക്കോ ടൂറിസം പ്രോജക്ട് അടവി ഇക്കോ ടൂറിസം പ്രോജക്ട്
o കുട്ടവഞ്ചി സാഹസിക യാത്രയ്ക്ക് പ്രശസ്തമായ പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രം അടവി ഇക്കോ ടൂറിസം പ്രോജക്ട്
· പത്തനംതിട്ട ജില്ലയിലെ പ്രധാന വെള്ളച്ചാട്ടം പെരുന്തേനരുവി
പ്രധാന നദികൾ
· പമ്പ
· മണിമലയാർ
· അച്ചൻകോവിലാർ
ഡാമുകൾ
· കക്കി ഡാം
· മൂഴിയാർ ഡാം
· മണിയാർ ഡാം
· പമ്പാ ഡാം
പ്രധാന വ്യക്തികൾ
· ജസ്റ്റിസ് എം ഫാത്തിമ ബീവി - സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത
· അടൂർ ഗോപാലകൃഷ്ണൻ - ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ഏക മലയാളി (2004)
· വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - കേരള തുളസിദാസ് എന്നറിയപ്പെടുന്ന വ്യക്തി
· പന്തളം കേരളവർമ്മ - കവി
· ഇ വി കൃഷ്ണപിള്ള - സാഹിത്യകാരൻ
· മൂലൂർ എസ് പത്മനാഭ പണിക്കർ - കവി
· പൊയ്കയിൽ യോഹന്നാൻ - സാമൂഹികപരിഷ്കർത്താവ്
· വാസ്തുവിദ്യാഗുരുകുലം - ആറന്മുള
· താറാവ് വളർത്തൽ കേന്ദ്രം - നിരണം
· കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല
· മണ്ണ് പരിപാലന ഗവേഷണകേന്ദ്രം - കോന്നി
· കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്‌ലോർ ആൻഡ് ഫോക് ആർട്ട്സ് - മണ്ണടി

No comments:
Post a Comment