vരൂപീകൃതമായ വർഷം- 1957 ആഗസ്റ്റ് 17
vവിസ്തീർണ്ണം– 1414 ച . കെ . മി
vജനസാന്ദ്രത – 1501/ ച . കെ . മി
vസാക്ഷരതാനിരക്ക് - 96.26%
vസ്ത്രീപുരുഷാനുപാതം - 1100/ 1000
vനിയമസഭാമണ്ഡലങ്ങൾ - 9
vലോകസഭാമണ്ഡലങ്ങൾ - 2
vതാലൂക്കുകൾ - 6
· കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
· റിസർവ് വനഭൂമി ഏറ്റവും കുറഞ്ഞ ജില്ല
· കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല
· ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത് കഴ്സൺ പ്രഭു ആണ് (1900)
· ജനസാന്ദ്രത കൂടിയ കേരളത്തിലെ രണ്ടാമത്തെ ജില്ല
· പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ പ്രോജക്ട് ഉദ്ഘാടനം ചെയ്ത ജില്ല
· ആലപ്പുഴ പട്ടണത്തിലെ ശില്പി രാജാകേശവദാസൻ ആണ്
· കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങൾ ഉള്ള ജില്ല
· കേരളത്തിൽ ഏറ്റവും കൂടുതൽ കയർ വ്യവസായം ഉള്ള ജില്ല
· കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല
· പട്ടികവർഗ്ഗക്കാർ കുറഞ്ഞ ജില്ല
· കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ ട്രാവൻകൂർ ലേബർ അസോസിയേഷൻ സ്ഥാപിതമായ വർഷം 1922 (ആലപ്പുഴ)
· ഇന്ത്യയിലെ ആദ്യത്തെ വനിതാ സൗഹൃദ ഗ്രാമപഞ്ചായത്ത് മാരാരിക്കുളം സൗത്ത്
· കുടിവെള്ളത്തിന് കേരളത്തിലെ ആദ്യത്തെ വെൻഡിങ് മെഷീൻ സ്ഥാപിതമായത് കുട്ടനാട്
· വേലകളി എന്ന പരമ്പരാഗത കലാരൂപം ഉടലെടുത്ത ജില്ല
· ജലോത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
· കായൽ ടൂറിസത്തിന് പേരുകേട്ട കേരളത്തിലെ ജില്ല
· കേരളത്തിൽ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിതമായ ജില്ല
· ഏറ്റവും കൂടുതൽ കടൽ തീരമുള്ള രണ്ടാമത്തെ ജില്ല
· ജനസാന്ദ്രത കൂടിയ രണ്ടാമത്തെ ജില്ല
· രാജാ കേശവദാസന്റെ പട്ടണം എന്ന് അറിയപ്പെടുന്ന ജില്ല
· വഞ്ചിപ്പാട്ട് പ്രസ്ഥാനം രൂപം കൊണ്ട ജില്ല
· കേരളത്തിലെ ഏക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല
സ്ഥലങ്ങൾ പ്രത്യേകതകൾ
കുട്ടനാട്
· സമുദ്ര നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമാണ് കുട്ടനാട്
· സമുദ്രനിരപ്പിൽനിന്നും താഴെയായി നെൽകൃഷി ചെയ്യുന്ന പ്രദേശമാണ് കുട്ടനാട്
· കേരളത്തിൻറെ നെതർലൻഡ്സ് (ഹോളണ്ട് , ഡച്ച്) എന്നറിയപ്പെടുന്ന പ്രദേശം
· കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്നത് കുട്ടനാട് ആണ്
· വേമ്പനാട് കായലിന്റെ തീരത്താണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്
· പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് കുട്ടനാട് ആണ്
· കുട്ടനാടിനെ ഇതിഹാസകാരൻ എന്നറിയപ്പെടുന്നത് തകഴി ശിവശങ്കരപ്പിള്ള യാണ്
· കേരളത്തിൽ ഏറ്റവും കൂടുതൽ ജലഗതാഗതത്തെ ആശ്രയിക്കുന്ന പ്രദേശം കുട്ടനാട് ആണ്
· കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കാൻ ആരംഭിച്ച പദ്ധതി തണ്ണീർമുക്കം ബണ്ട് , തോട്ടപ്പള്ളി സ്പിൽവേ
ചരിത്ര വസ്തുതകൾ
· കായംകുളത്തിന്റെ പഴയപേരാണ് ഓടനാട്
· ഓടനാടിൻറെ ഭാഗമായിരുന്ന പ്രദേശമാണ് മാവേലിക്കര
· പുറക്കാട് യുദ്ധം നടന്നത് 1746ലാണ് (മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ)
· പ്രാചീനകാലത്ത് ബറോക്ക എന്നറിയപ്പെട്ടിരുന്ന പ്രദേശം പുറക്കാട് ആണ്
· ചെമ്പകശ്ശേരി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു അമ്പലപ്പുഴ
· ഡച്ച് രേഖകളിൽ ബെറ്റിമെനി എന്ന പേരിൽ പരാമർശിച്ചിരിക്കുന്ന പ്രദേശം കാർത്തികപ്പള്ളി ആണ്
· പ്രാചീനകാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം തൈക്കൽ
ചമ്പക്കുളം മൂലം വള്ളംകളി
· ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത് പമ്പാനദിയിലാണ്
· മലയാളമാസം മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി നടക്കുന്നത്
· അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ദിനവുമായി ബന്ധപ്പെട്ട് ആണ് ചമ്പക്കുളം വള്ളംകളി വർഷംതോറും നടത്തുന്നത്
· കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ചമ്പക്കുളം മൂലം വള്ളംകളി ഓടുകൂടിയാണ്
· നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ചത് 1952ലാണ്
· വേമ്പനാട്ട് കാലിൻറെ ഭാഗമായ പുന്നമടക്കായലിൽ എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്
· തുടക്കത്തിൽ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു നെഹ്റു ട്രോഫി വള്ളംകളി അറിയപ്പെട്ടിരുന്നത്
· ആദ്യ ചാമ്പ്യന്മാർ നടുഭാഗം ചുണ്ടൻ
· ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായത് കാരിച്ചാൽ ചുണ്ടൻ
· 2017ലെ നെഹ്റു ട്രോഫി വിജയികൾ ഗബ്രിയേൽ ചുണ്ടൻ
കായംകുളം
· കായംകുളത്തിന്റെ പഴയ പേര് ഓടനാട്
· കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബിൻറെ (KPAC) ആസ്ഥാനം സ്ഥിതിചെയ്യുന്നത് കായംകുളത്താണ്
· നാഷണൽ കാർട്ടൂൺ മ്യൂസിയം (കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരകം) സ്ഥിതിചെയ്യുന്നത് കായംകുളത്തിനടുത്തുള്ള കൃഷ്ണപുരത്താണ്
· കേരളത്തിലെ ആദ്യത്തെ തെർമൽ പവർ പ്ലാൻറ് വന്നത് കായംകുളത്താണ്
· കായംകുളം തെർമൽ പവർ പ്ലാൻറ് ഇപ്പോൾ അറിയപ്പെടുന്ന പേര് രാജീവ് ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാൻറ്
· കായംകുളം തെർമൽ പവർ പ്ലാൻറ് സ്ഥാപിതമായ വർഷം 1999
· കായംകുളം തെർമൽ പവർ പ്ലാൻറ് ഉപയോഗിക്കുന്ന ഇന്ധനം നാഫ്ത
· കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത് ആലപ്പുഴ
· കേരളത്തിലെ ആദ്യത്തെ രജിസ്ട്രേഡ് ഗ്രന്ഥശാല പി കെ മെമ്മോറിയൽ ഗ്രന്ഥശാല ആലപ്പുഴ
· പടിഞ്ഞാറൻ തീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ് (തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിളക്കുമാടം) നിലവിൽവന്നത് ആലപ്പുഴ (1862)
· കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ ഉദയ ആലപ്പുഴ
· കേരളത്തിലെ ആദ്യ കയർ ഗ്രാമം വയലാർ
· കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ഡാറാസ് മെയിൽ (1859)
· കേരളത്തിലെ ആദ്യത്തെ സീഫുഡ് പാർക്ക് അരൂർ
· സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത് കഞ്ഞിക്കുഴി
· കേരള സ്റ്റുഡൻസ് യൂണിയൻ രൂപവൽക്കരിച്ച വർഷം 1957ആലപ്പുഴ
· കേരള സ്റ്റുഡൻസ് യൂണിയൻ റെ ആദ്യ ജനറൽ സെക്രട്ടറി വയലാർ രവി
കൃഷ്ണപുരം കൊട്ടാരം
· കൃഷ്ണപുരം കൊട്ടാരം നിർമിച്ചത് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്
· കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത് കായംകുളത്ത് കാർത്തികപ്പള്ളിയിൽ ആണ്
· പ്രസിദ്ധമായ ഗജേന്ദ്രമോക്ഷം ചുമർ ചിത്രം കാണപ്പെടുന്നത് കൃഷ്ണപുരം കൊട്ടാരത്തിൽ ആണ്
അമ്പലപ്പുഴ
· പ്രാചീന നാമം ചെമ്പകശ്ശേരി
· വേലകളിയുടെ ജന്മനാട്
· ആലപ്പുഴ ജില്ലയുടെ സാംസ്കാരിക തലസ്ഥാനം
· പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാൾ ദേവനാരായണൻ തമ്പുരാനാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു
· ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമാണ്
· കേരളത്തിൽ ആദ്യമായി തുള്ളൻ അരങ്ങേറിയത് അമ്പലപ്പുഴ ക്ഷേത്ര നടയിൽ ആണ്
പായിപ്പാട് വള്ളംകളി
· അച്ഛൻകോവിൽ നദിയുടെ പോഷകനദിയായ പായിപ്പാട് നദിയിൽ എല്ലാവർഷവും ഓണക്കാലത്താണ് പായിപ്പാട് വള്ളംകളി നടക്കുന്നത്
· ലോകത്തിലെ ഏറ്റവും നീളം കൂടിയ വള്ളം നടുഭാഗം ചുണ്ടൻ
പാതിരാമണൽ ദ്വീപ്
· പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത് വേമ്പനാട് കായലിലാണ്
· കുമരകത്തിനും തണ്ണീർമുക്കം ബണ്ട്നും ഇടയിലാണ് പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്
· വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ ദ്വീപാണ് പാതിരാമണൽ
· അനന്തപത്മനാഭൻ തോപ്പ് എന്നറിയപ്പെടുന്നത് പാതിരാമണൽ ദ്വീപാണ്
ഹരിപ്പാട്
· കേരളത്തിൻറെ ക്ഷേത്രനഗരം
· മയൂര സന്ദേശത്തിന് നാട്
· ദക്ഷിണ പളനി എന്നറിയപ്പെടുന്നത് ഹരിപ്പാട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ്
· ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ കാവടി നടക്കുന്നത്
ചേർത്തല
· പ്രാചീനകാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്ന പ്രദേശം ചേർത്തല യാണ്
· കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള താലൂക്ക് ചേർത്തല യാണ്
പുന്നപ്ര വയലാർ സമരം
· പുന്നപ്ര-വയലാർ സമരം നടന്നത് 1946ലാണ്
· തിരുവിതാംകൂർ ദിവാനായിരുന്ന സർ സിപി രാമസ്വാമി അയ്യർക്കെതിരെയാണ് പുന്നപ്ര-വയലാർ സമരം നടന്നത്
ബീച്ചുകൾ
· തകഴി രചിച്ച ചെമ്മീൻ എന്ന നോവലിന് പശ്ചാത്തലമായ കടപ്പുറമാണ് പുറക്കാട്
· തൃക്കുന്നപ്പുഴ തുമ്പോളി തുടങ്ങിയവ ആലപ്പുഴ ജില്ലയിലെ പ്രധാന ബീച്ചുകളാണ്
· ചാകരക്ക് പ്രസിദ്ധമായ കടപ്പുറങ്ങൾ ആണ് പുറക്കാട് തൃക്കുന്നപ്പുഴ എന്നിവ
· 100%സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം നെടുമുടി
· ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം ചന്തിരൂർ
· കേരളത്തിലെ ആദ്യ സമ്പൂർണ്ണ നിയമ സാക്ഷരതാ വ്യവഹാര വിമുക്ത പഞ്ചായത്ത് ചെറിയനാട്
· ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് യൂണിറ്റ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത് നൂറനാട് (ചാരുംമൂട്)
· കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന നൂറനാട്
· കുമാരകോടി പാലം സ്ഥിതി ചെയ്യുന്ന ജില്ല ആലപ്പുഴ
· വനദുർഗ്ഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം
· മദർ തെരേസ വള്ളംകളി മത്സരം നടക്കുന്നത് അച്ചൻകോവിൽ ആറിലാണ്
· വീയപുരത്ത് വെച്ചാണ് അച്ചൻകോവിലാർ പമ്പാനദിയിൽ ചേരുന്നത്
· ആലപ്പുഴയിലെ ഏക റിസര്‍വ് വനം വീയപുരം
പ്രധാന സ്ഥാപനങ്ങൾ
· കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് കലവൂർ
· കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കലവൂർ
· കേരള ജലഗതാഗതത്തിന്റെ ആസ്ഥാനം ആലപ്പുഴ
· രാജാരവി വർമ്മ കോളേജ് ഓഫ് ഫൈനാർട്ട്സ് മാവേലിക്കര
· നെല്ല് ഗവേഷണകേന്ദ്രം മങ്കൊമ്പ് കായംകുളം
സ്മാരകങ്ങൾ
· തകഴി മ്യൂസിയം , തകഴി സ്മാരകം എന്നിവ ആലപ്പുഴയിലെ തകഴിയിലാണ്
· കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് അമ്പലപ്പുഴയിലാണ്
· കുമാരനാശാൻറെ അന്ത്യവിശ്രമസ്ഥലം കുമാരകോടി എന്ന സ്ഥലത്താണ്
· എ ആർ രാജ രാജ വർമ്മയുടെ വസതിയായ ശാരദ മന്ദിരം സ്ഥിതി ചെയ്യുന്നത് മാവേലിക്കരയിലാണ്
· മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജ ക്ഷേത്രമാണ് മണ്ണാറശ്ശാല ക്ഷേത്രം
· അർത്തുങ്കൽ പള്ളി പ്രശസ്തമായ ക്രിസ്തീയ തീർഥാടന കേന്ദ്രമാണ് അർത്തുങ്കൽ പള്ളി
· ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം കുംഭഭരണി പ്രധാന ഉത്സവമായ കേരളത്തിലെ പ്രസിദ്ധ ദേവിക്ഷേത്രം
· ആലപ്പുഴ ജില്ലയിലെ തകഴിക്ക് അടുത്തുള്ള കരുമാടി എന്ന ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ഗ്രാനൈറ്റിൽ തീർത്ത പ്രസിദ്ധമായ ബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടൻ
· ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ബുദ്ധമത കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ശ്രീമൂലവാസം
വിശേഷണങ്ങൾ
· കുട്ടനാടിന്റെ കഥാകാരൻ - തകഴി ശിവശങ്കരപ്പിള്ള
· വയലാർ സ്റ്റാലിൻ - സികെ കുമാരപ്പണിക്കർ
· ചുണ്ടൻവള്ളങ്ങളുടെ നാട് - കുട്ടനാട്
· കേരളത്തിലെ പക്ഷി ഗ്രാമം - നൂറനാട്
· മയൂരസന്ദേശത്തിൽ നാട് - ഹരിപ്പാട്
· തുള്ളലിനെ ജന്മദേശം - അമ്പലപ്പുഴ
· കായംകുളത്തിന് പഴയ പേര് - ഓടനാട്
· കേരളത്തിൻറെ നെല്ലറ - കുട്ടനാട്
പ്രധാന വ്യക്തികൾ
· കുര്യാക്കോസ് ഏലിയാസ് ചാവറ - സാമൂഹിക പരിഷ്കർത്താവ്
· ആറാട്ടുപുഴ വേലായുധ പണിക്കർ - സാമൂഹികപരിഷ്കർത്താവ്
· പി എൻ പണിക്കർ - ഗ്രന്ഥശാലാ സംഘത്തിൻറെ സ്ഥാപകൻ
· നവോദയ അപ്പച്ചൻ - സിനിമാ നിർമ്മാതാവ്
· കെ ആർ ഗൗരിയമ്മ - മുൻ കേരള മന്ത്രി
· വിഎസ് അച്യുതാനന്ദൻ - മുൻ കേരള മുഖ്യമന്ത്രി
· എകെ ആൻറണി - മുൻ കേരള മുഖ്യമന്ത്രി
· തകഴി - നോവലിസ്റ്റ്
· വയലാർ രാമവർമ്മ - കവി
· അയ്യപ്പപ്പണിക്കർ - കവി
· എം കെ സാനു - എഴുത്തുകാരൻ
Ø 44

No comments:
Post a Comment